തിരുവനന്തപുരം: പാറ്റൂരിൽ നടന്നത് അഴിമതി തന്നെയാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ജലഅതോറിറ്റിയെ നോക്കുകുത്തിയാക്കി സ്ഥലം കയ്യേറാൻ സ്വകാര്യ വ്യക്തിക്ക് ഒത്താശ ചെയ്തെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസിന്‍റെ വാദത്തിനിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുറന്പോക്ക് ഭൂമിയാണെന്നും ജല അതോറിറ്റിയുടെ ഭൂമിയാണെന്നുമുള്ള വ്യത്യസ്ത വാദങ്ങൾ ഉയർന്നു. ചീഫ് സെക്രട്ടറിയും ജലവിഭവ വകുപ്പ് സെക്രട്ടറിയും ഇക്കാര്യത്തിൽ പ്രത്യേകം റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.