തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഫ്ളാറ്റ് നിർമ്മാണത്തിൽ തിരുവനന്തപുരം നഗരസഭക്കും സർക്കാരിനും ഗുരുതര വീഴ്ച പറ്റിയെന്ന് സിഎജി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞില്ല. 

സെക്രട്ടേറിയറ്റ് അനക്സ് നിർമ്മാണത്തിലെ ക്രമക്കേട് അടക്കം വൻകിട ഭൂമി ഇടപാടുകൾക്കും അനധികൃത നിർമ്മാണങ്ങൾക്കും തിരുവനന്തപുരം , തൃശ്ശൂർ നഗരസഭകൾ കൂട്ടുനിന്നു. അനധികൃത ഇടപാടുകളെല്ലാം സർക്കാർക്രമപ്പെടുത്തി നൽകുകയായിരുന്നുവെന്നും സിഎജി വിമർശിക്കുന്നു.