കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഴുവൻ ആയുധങ്ങളും പൊലീസ് കണ്ടെത്തി. ഒരു കൊടുവാളും രണ്ട് വാളുകളും ആണ് കണ്ടെടുത്തത്. കൊലയാളികൾക്ക് വഴി കാണിക്കാൻ ഉപയോഗിച്ച ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് ഒളിവിൽ കഴിയാനും, ഗൂഢാലോചനക്കും പങ്കെടുത്തതിന് അഞ്ച് പേർക്ക് എതിരെ കൂടി കേസെടുത്തു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം മൊത്തം 12 ആയി.