കണ്ണൂർ: പയ്യന്നൂരിൽ ടൗൺ കോർപ്പറേറ്റീവ് ബാങ്കിലെ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസ് പ്രവർത്തരുടെ മർദനം. സ്ത്രീകളുൾപ്പെടുന്ന സമരക്കാരെയാണ് ബാങ്ക് ജീവനക്കാരും കോൺഗ്രസ് പ്രവർത്തരും ചേർന്ന് മർദിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുളള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

