പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞത്. രണ്ടാം സ്ഥാനം നേടിയത് മാഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടന്‍ വള്ളമാണ്
ആലപ്പുഴ: ഇരുപത് ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച നെഹ്റു ട്രോഫി വള്ളംകളിയിൽ പായിപ്പാടൻ ചുണ്ടൻ ജേതാവ്. നാലാം തവണയാണ് പായിപ്പാടൻ കിരീടം നേടുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞത്. ഹീറ്റ്സ് മത്സരത്തിലും മികച്ച സമയം കുറിച്ച ചുണ്ടനാണ് പായിപ്പാടന്‍ ചുണ്ടന്‍.
ഫൈനല്‍ മത്സത്തിലേക്ക് ഒന്നാമതായി യോഗ്യത നേടിയതും പായിപ്പാടന്‍ ചുണ്ടനായിരുന്നു. കേരള പൊലീസ് ടീം ക്ലബ് ആലപ്പുഴ തുഴഞ്ഞ മാഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടന്‍ വള്ളമാണ് രണ്ടാം സ്ഥാനം നേടിയത്. ഇതാദ്യമായാണ് കേരളാ പൊലീസ് നെഹ്റു ട്രോഫി വള്ളം കളിയില്‍ മത്സരിച്ചത്.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ജലമേള ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവരായിരുന്നു ചടങ്ങില്‍ മുഖ്യാതിഥികള്‍. മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാന്‍ എത്തിയിരുന്നു.
