കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിലെ ചില പ്രതികളെ രാഷ്ട്രീയ എതിരാളികൾ വിലയ്ക്കെടുത്തതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ.
സിപിഎമ്മിനെതിരായ ഗൂഢാലോചനയിൽ മുല്ലപ്പള്ളി രാമചന്ദ്രന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസുമായി സിപിഎമ്മിന് ബന്ധമില്ലെന്നും പി മോഹനന്‍ വ്യക്തമാക്കി.
