തിരുവനന്തപുരം: വിഎസിനെതിരായ പിബി കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേലുളള നടപടി സിപിഐഎം സംസ്ഥാന സമിതി അംഗീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത 12 പേരില്‍ 9 പേര്‍ കേന്ദ്ര കമ്മിറ്റി തീരുമാനത്തെ അുകൂലിച്ചപ്പോള്‍ നടപടി വേണമെന്ന് മൂന്ന് പേര്‍ വാദിച്ചു. പി ജയരാജന്‍, എംവി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് വിഎസിന് താക്കീത് മാത്രം നല്‍കിയാല്‍ പോരെന്ന് വാദിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്‌നം നടത്തുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നായിരുന്നു പി.ജയരാജന്റെ വിമര്‍ശനം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും നല്ല തീരുമാനമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞത്. ബന്ധുനിയമന വിവാദത്തില്‍ സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രകമ്മിറ്റി ഉചിതമായ തീരുമാനമെടുക്കുമെന്ന് എസ്.രാമചന്ദ്രന്‍പിള്ള റിപ്പോര്‍ട്ടു ചെയ്തു. രണ്ട് ദിവസങ്ങളിലായി ചേരാനിരുന്ന സംസ്ഥാന സമിതി ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് സമാപിച്ചു
