കോട്ടയം: കെഎം മാണിയുടെ യുഡിഎഫില്‍ നിന്നുള്ള പിന്‍മാറ്റത്തെ പരോക്ഷമായി സൂചിപ്പിച്ച് പിസി ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പശുവിന്‍റെയും കിടാവിന്‍റെയും ചിത്രത്തോടൊപ്പം ഒരു വര്‍ത്തമാനകാല കഥ എന്ന പേരിലാണ് പിസി ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മാണിയുടെ രാഷ്ട്രീയ തീരുമാനത്തില്‍ ഉള്ളുകളികള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് പൂ‍ഞ്ഞാര്‍ എംഎല്‍എയും മുന്‍ മാണിവിഭാഗക്കാരനുമായ പിസി ജോര്‍ജ്ജിന്‍റെ പോസ്റ്റ്.