താന്‍ റോമില്‍ നിന്നോ അറേബ്യയില്‍ നിന്നോ വന്നവനല്ലെന്നും അതുകൊണ്ടുതന്നെ ഞാനും ഒരു ഹിന്ദുവാണെന്നും പിസി ജോര്‍ജ്ജ് എം.എല്‍.എ. പുതുമന തന്ത്രവിദ്യാലയത്തിന്റെ 17ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വര്‍ഗീയത വര്‍ധിച്ചാല്‍ ഭൂരിപക്ഷ വര്‍ഗീയത അതിന്റെ പാരമ്യത്തില്‍ എത്തും. അപ്പോള്‍ ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടകാരി. ഹൈന്ദവ സംസ്‌കാരത്തിന്റെ മാന്യത നിലനിര്‍ത്താന്‍ ഭാരതത്തില്‍ ജനിച്ച എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
ഞാന്‍ ഹിന്ദുവാണ്, ഭാരതത്തില്‍ ജനിച്ചവനാണ്, ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്നവനാണ്. ആ വസ്തുത അംഗീകരിക്കാന്‍ എന്തിനാണ് ബുദ്ധിമുട്ട്. അത്തരം കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ തന്നെയാണ് പച്ചയ്ക്ക് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും പിസി തുറന്നടിച്ചു.
