ജനപക്ഷം സ്വന്തം ചിഹ്നത്തിൽ അഞ്ച് പാർലമെൻറ് സീറ്റുകളിൽ മൽസരിക്കും. ഷോൺ ജോർജ് പത്തനംതിട്ടയിൽ നിന്നാൽ ജയിക്കും. ഇപ്പോൾ ഇക്കാര്യം  ചർച്ച ചെയ്തിട്ടില്ലെന്നും പിസി ജോര്‍ജ് 

കോട്ടയം: ജനപക്ഷ പാർട്ടിയെ ഒരു പാർട്ടിയുടേയും തൊഴുത്തിൽ കെട്ടില്ലെന്ന് പി സി ജോർജ് എംഎല്‍എ. ജനപക്ഷ പാർട്ടിയായി തന്നെ തുടരും. കോൺഗ്രസ് പ്രവർത്തകരിൽ വിശ്വാസമില്ല. ജനപക്ഷം സ്വന്തം ചിഹ്നത്തിൽ അഞ്ച് പാർലമെൻറ് സീറ്റുകളിൽ മൽസരിക്കും. ഷോൺ ജോർജ് പത്തനംതിട്ടയിൽ നിന്നാൽ ജയിക്കും. ഇപ്പോൾ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കും. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയായത്. 

Read More: നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കും: പി.സി ജോര്‍ജ്ജ്

Read More: അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു.