തിരുവനന്തപുരം: വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്ന പിസി ജോര്‍ജ്ജ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം പുറത്ത്. ഉത്തരേന്ത്യന്‍ രീതിയില്‍ വസ്ത്രം ധരിച്ച പിസി ജോര്‍ജിന്‍റെ ചിത്രമായിരുന്നു അത്. എന്നാല്‍ ഇതു ഫോട്ടോഷോപ്പാണോ എന്ന് പൊതുവില്‍ സംശയം ഉയര്‍ന്നിരുന്നു. അതിനു ഉത്തരം പി സി ജോര്‍ജ് തന്നെ ഒടുവില്‍ നല്‍കി. എന്‍റെ തല വെട്ടി ഫോട്ടോഷോപ്പില്‍ വയ്ക്കാം എന്നാല്‍ ഇതു പോലെ ഒരു വയര്‍ നിങ്ങള്‍ക്ക് വേറേ കിട്ടുമോ.

കേരള നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മറ്റിയുടെ പഠനയാത്രയുടെ ഭാഗമായി എടുത്ത ചിത്രമായിരുന്നു അത്. പലരും ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനിടയ്ക്കു പരമ്പരാഗത വസ്ത്രങ്ങളൊക്കെ ധരിച്ചു നില്‍ക്കുന്ന ഫോട്ടോകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അതുമാത്രമല്ല വളരെ മനോഹരമായതും സമ്പുഷ്മായതുമായ ചരിത്രമുള്ള നാടാണു രാജസ്ഥാന്‍.
അവരുടെ സംസ്‌കാരം ഇന്ത്യയില്‍ വളരെയധികം വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. വസ്ത്രങ്ങളുടെ കാര്യത്തിലാണെങ്കിലും, കലയുടെ കാര്യത്തിലാണെങ്കിലും ഉത്സവങ്ങളുടെ കാര്യത്തിലാണെങ്കിലുമൊക്കെ ഈ വ്യത്യസ്തത കാണാന്‍ കഴിയും. എല്ലാം വളരെ കളര്‍ഫുള്‍ ആണ്. നിറങ്ങളോട് അവര്‍ക്ക് വലിയ ഇഷ്ടമാണ്. അത് അവരുടെ വസ്ത്രധാരണത്തിലും കാണാം.
ആഭരണങ്ങളിലും കാണാം. വളരെ ഭംഗിയായിട്ടാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുപോലെ അവ നിറമുള്ളതുമാണ്. ആ വസ്ത്രങ്ങള്‍ കണ്ടാല്‍ ഒന്നു ഇട്ടുനോക്കാന്‍ ആര്‍ക്കാണ് തോന്നാത്തത് എനിക്കും കൗതുകം തോന്നി. പിന്നെ ഒന്നും നോക്കിയില്ല. മേല്‍ വസ്ത്രങ്ങളൊക്കെ ഇട്ട് വാളും വച്ച് രണ്ട് ഫോട്ടോ എടുക്കുകയായിരുന്നു എന്ന് പി.സി ജോര്‍ജ് പറയുന്നു.
