തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിഡിപി പിൻവലിച്ചു. ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
മഅദനിയെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തത്.
