ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പലയിടത്തും നടപ്പായില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഏഴുമാസത്തെ വരെ പെന്‍ഷന്‍ കുടിശികയായതോടെ വീട്ടുകാര്യങ്ങളും ചികില്‍സാകര്യങ്ങളും മുടങ്ങിയിരിക്കുകയാണിപ്പോള്‍.

നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ മല്ലന്പറക്കോണം സ്വദേശി ആനിയമ്മ . കടുത്ത ആസ്തമ രോഗി. 88കാരിയായ ആനിയമ്മയ്‍ക്കു പെന്‍ഷന്‍ കിട്ടിയിട്ട് ഏഴുമാസം കഴിഞ്ഞു .

മകള്‍ക്കൊപ്പം വാടക വീട്ടിലാണിപ്പോള്‍ താമസം . അവര്‍ക്കും പെന്‍ഷന്‍ കിട്ടാതായതോടെ വാടകയും മുടങ്ങി .

ആനിയമ്മയുടെ അതേ അവസ്ഥയിലാണ് സരസ്സമ്മയും. നാട്ടുകാരുടെ കാരുണ്യത്തില്‍ ഭക്ഷണം കഴിച്ച് കിടക്കുന്നു.

പെന്‍ഷന്‍ എന്നുകിട്ടുമെന്നറിയാന്‍ സഹകരണ സംഘത്തില്‍ കയറിയിറങ്ങുകയാണ് ഒരു കൂട്ടര്‍.

ഇതുതന്നെയാണഅ പലയിടങ്ങളിലേയും അവസ്ഥ . എന്നാല്‍ ഒരുപാടുപേര്‍ക്ക് ഒരുമിച്ചു കൊടുക്കേണ്ടി വരുന്നതിലെ കാലതാമസമാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണം. പണം അനുവദിച്ചിട്ടുളളതിനാല്‍ വരും ദിവസങ്ങളില്‍ തന്നെ കുടിശിക ഉള്‍പ്പെടെ പണം എത്തിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.