ഓടുന്ന കാറില്‍ നിന്ന് ചാടി നൃത്തം ചെയ്യണം; സോഷ്യല്‍ മീഡിയ ചലഞ്ച് കാലൊടിച്ചവര്‍ക്ക് എണ്ണമില്ല!

പുതുമയും വ്യത്യസ്തതയും ഇഷ്ടപ്പെടുന്നതാണ് എന്നും സോഷ്യല്‍ മീഡിയയുടെ ശീലം. ട്രെന്‍റനുസരിച്ച് എന്ത് ചെയ്യാനും പലര്‍ക്കും മടിയില്ല. അത്തരത്തില്‍ സെല്‍ഫി ട്രെന്‍റിങ്ങായപ്പോള്‍ വ്യത്യസ്ത സെല്‍ഫിക്കുവേണ്ടി ജീവന്‍ വരെ കളഞ്ഞവരുമുണ്ട്. ഇതിന് ശേഷം ചലഞ്ചുകളായിരുന്നു സോഷ്യല്‍ മീഡിയകളിലെ താരം. ഐസ് ബക്കറ്റ് ചലഞ്ച്, മാനിക്വീന്‍ ചലഞ്ച് ഒടുവിലായി ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയവയും സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കി.

ഇതിനെല്ലാം ഇടയില്‍ പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. യുവതി യുവാക്കളാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നത്. ഓടുന്ന കാറില്‍ നിന്ന് ചാടി നൃത്തം ചെയ്തുകൊണ്ട് കാറിലേക്ക് തിരിച്ചു കയറുന്നതാണ് ചലഞ്ച്.കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്‍റെ ഏറ്റവും പുതിയ ആല്‍ബമായ സ്കോര്‍പിയന്‍റെ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിക്കുന്നത്. സ്കോര്‍പ്പിയന്‍ ആല്‍ബം എല്ലാ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രചാരം നേടുകയാണ്. ഒരാഴ്ചക്കിടയില്‍ ഒരു ബില്യണ്‍ സ്ട്രീമിങ് ലഭിക്കുന്ന ആല്‍ബമായും ഇത് മാറി.

ഇതെല്ലാ മാണെങ്കിലും നേരത്തെ പറഞ്ഞ ചലഞ്ച് വന്നവഴി പറയാനാണ്. ആല്‍ബത്തില്‍ നിന്നാണ് ചലഞ്ചിന്‍റെ ഉത്ഭവം. ഇന്‍ മൈ ഫീലിങ് എന്ന ഗാനം ഹിറ്റായതോടെ ഇതന് ചുവടുവച്ച് ചല‍ഞ്ച് ആരംഭിച്ചു.#InMyFeelings എന്ന പേരിലാണ് ചല‍ഞ്ച്. ദഷിഗ്ഗി ഷോ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ചല‍ഞ്ച് ആദ്യമായി പുറത്തുവന്നതെന്ന് പറയപ്പെടുന്നത്.

പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോകള്‍ തരംഗമായതോടെ ചലഞ്ചിന് പുതിയൊരു രൂപം കൈവന്നു. ചിലര്‍ അങ്ങനെ ഒരു രൂപം നല്‍കി എന്നതാവും ശരി. അങ്ങനെ കാറില്‍ നിന്ന് ചാടി ഡാന്‍സ് ചെയ്യുന്ന രീതിയിലേക്ക് ചലഞ്ച് വഴിമാറിയതോടെ കാറില്‍ നിന്ന് വീണ്ട് കയ്യും കാലും ഒടിയുന്നവരുടെ എണ്ണവും കൂടി. ഈ ചലഞ്ചിന്‍റെ ഭാഗമായി നിരവധി പേര്‍ക്ക് അപകടം പറ്റിയതായി ഇത് സംബന്ധിച്ച വീഡിയോ തന്നെ വ്യക്തമാക്കുന്നുണ്ട്. അതേസമയം ചില റിപ്പോര്‍ട്ടുകളും ഇതുതന്നെ പറയുന്നു.

View post on Instagram