ബെംഗളൂരു: ജനതാദള്‍ (എസ്) എംഎല്‍എ ഇക്ബാല്‍ അന്‍സാരിക്ക് സ്വന്തം മണ്ഡലത്തില്‍ ചെരുപ്പേറ്.വാഗ്ദാനം ചെയ്ത ശുചിമുറികളും ശുദ്ധജല സൗകര്യവും എവിടെ എന്ന് ചോദിച്ചാണ് ജനക്കൂട്ടം ചെരിപ്പ് എറിഞ്ഞത്.
കര്‍ണ്ണാടകയിലെ ഗംഗാവതി മണ്ഡലത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി നടന്ന പൊതുപരിക്കിടെ അൻസാരി പ്രസംഗിക്കാന്‍ തുടങ്ങവെയാണ് ചെരുപ്പേറ്. ചെരിപ്പും പ്ലാസ്റ്റിക് കുടങ്ങളും എംഎല്‍എയ്ക്ക് നേരെ തടിച്ച് കൂടിയ ജനക്കൂട്ടം വലിച്ചെറിയുകയായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി എംഎല്‍എ സ്വന്തം മണ്ഡലം സന്ദര്‍ശിച്ചിട്ടില്ലെന്ന് ആരോപിച്ച ജനങ്ങള്‍ വാഗ്ദാനം ചെയ്ത ശുചിമുറികളും ശുദ്ധജല സൗകര്യങ്ങളും എവിടെ എന്ന് ചോദിച്ചാണ് ചെരുപ്പെറിഞ്ഞത്.
എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. അഞ്ചുവര്‍ഷത്തിനിടെ എംഎല്‍എ മണ്ഡലത്തില്‍ ഒറ്റ ശുചിമുറിപോലും നിര്‍മ്മിച്ചിട്ടില്ലെന്നും ശുദ്ധജല പ്രശ്നം ദിനംപ്രതി രൂക്ഷമായി വരികായണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ പറയാന്‍ എംഎല്‍എയെ സമീപിച്ചപ്പോള്‍ അവഗണനയായിരുന്നെന്നും ഇവര്‍ പറയുന്നു.
