Asianet News MalayalamAsianet News Malayalam

മണാലിയിൽ കുടുങ്ങിയ മലയാളികളെ ഇന്ന് പുറത്തെത്തിക്കും

കൊച്ചി പള്ളുരുത്തിയിൽ നിന്നുള്ള പതിനൊന്നംഗ സംഘം തങ്ങുന്ന ഹോട്ടലിലേയ്ക്ക് അധികൃതര്‍ ആരുമെത്തിയിട്ടില്ല. ഇന്നലെ കുളുവിൽ കാണാതായ 50 അംഗ സംഘത്തെ റോഹ്ത്താംഗ് പാസ്സിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. 

people who trapped in manali will be rescued today
Author
Manali, First Published Sep 25, 2018, 1:28 PM IST

മണാലി: ഹിമാചൽ പ്രദേശിലെ മാണാലിയിൽ കുടുങ്ങിയ മലയാളികളെ ഇന്ന് പുറത്തെത്തിക്കും. മണാലിയിൽ കുടങ്ങിയ 56 മലയാളികളും സുരക്ഷിതരാണ്. കുളുവിൽ നിന്ന് കാണാതായ ഐ.ഐ.ടി വിദ്യാര്‍ഥികളടക്കം 50 പേരും സുരക്ഷിതരാണെന്ന് ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു. 

കൊല്ലങ്കോട് നിന്നുള്ള 30 അഗം സംഘം ഉച്ചയോടെ ദില്ലിയിലേക്ക് തിരിക്കും. തിരുനനന്തുപുരത്ത് നിന്നുള്ള പതിമൂന്ന് പേരെ ഛഡീഗഡിൽ എത്തിക്കും. തിരുവനന്തപുരം സ്വദേശികളായ നവദമ്പതികൾ ശ്യാംകൃഷ്ണയും രാക്കുയിൽ ശരത്തും  സുരക്ഷിതരാണ്. ഇരുവരും ചഡീഗഡിലേക്കുള്ള യാത്രയിലാണ്. 

എന്നാൽ കൊച്ചി പള്ളുരുത്തിയിൽ നിന്നുള്ള പതിനൊന്നംഗ സംഘം തങ്ങുന്ന ഹോട്ടലിലേയ്ക്ക് അധികൃതര്‍ ആരുമെത്തിയിട്ടില്ല. ഇന്നലെ കുളുവിൽ കാണാതായ 50 അംഗ സംഘത്തെ റോഹ്ത്താംഗ് പാസ്സിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണെന്ന് ഐഐടി അധികൃതരും അറിയിച്ച. 

കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും മണാലി പൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. 378 പാതകൾ അടച്ചു. വരും മണിക്കൂറുകളിൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

Follow Us:
Download App:
  • android
  • ios