മൊയാരാംഗതം റാണാപ്രതാപിനെയാണ് ദില്ലി സ്പെഷ്യല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്ഷ്യല്‍സെല്‍ നിയോഗിച്ച പ്രത്യേക സംഘം ,മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ഒളിത്താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇംഫാലിലെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ട് പോയ ശേഷം കോടതിയില്‍ ഹാജരാക്കി
ദില്ലി: നിരോധിത സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലെ കെസിപി വിഭാഗം ജനറല്‍ സെക്രട്ടറിയെ ദില്ലിയില്‍ പിടികൂടി. ഒരാഴ്ചക്കുള്ളില്‍ ദില്ലി സ്പെഷ്യല്‍ പൊലീസിന്‍റെ വലയിലാകുന്ന സംഘടനയിലെ രണ്ടാമത്തെ ഉന്നത നേതാവാണിയാള്‍.
മൊയാരാംഗതം റാണാപ്രതാപിനെയാണ് ദില്ലി സ്പെഷ്യല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്ഷ്യല്‍സെല്‍ നിയോഗിച്ച പ്രത്യേക സംഘം ,മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ഒളിത്താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇംഫാലിലെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ട് പോയ ശേഷം കോടതിയില്‍ ഹാജരാക്കി.
മൊയാരാംഗതത്തെക്കുറിച്ച് വിവരം നല്കുന്നവര്‍ക്ക് 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ ആക്ടിംഗ് ചെയര്‍മാന്‍ ഒയിങ്ങം ഇബോചുബ സിംഗിനെ കഴിഞ്ഞ മാസം 29 ന് ദക്ഷിണ ദില്ലിയില്‍നിന്ന് പൊലീസ് സംഘം പിടികൂടിയിരുന്നു.
കോട്ല മുബാറക്പൂരില്‍ രഹസ്യയോഗത്തിനെത്തിയപ്പോഴായായിരുന്നു അറസ്റ്റ്. ദില്ലി കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒയിങ്ങം ആസൂത്രണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി ബൈരെന്‍ സിംഗിനെയും മന്ത്രിമാരേയും ഭീഷണിപ്പെടുത്തിയതിനും ഒയിങ്ങത്തിനെതിരെ കേസുണ്ട്.
