റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ ഇപ്പോഴത്തെ അര്‍ജന്റൈന്‍ കോച്ച് യോര്‍ഗെ സാംപൗളിയെ പുറത്താക്കാനാണ് എഎഫ്എയുടെ തീരുമാനം.
ബ്യൂണസ് ഐറിസ്: മാഞ്ചസ്റ്റര് സിറ്റി മാനേജര് പെപ് ഗാര്ഡിയോള അര്ജന്റൈന് ദേശീയ ടീമിന്റെ പരിശീലകനാകുമെന്ന് റിപ്പോര്ട്ട്. സ്പാനിഷ് മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ഗാര്ഡിയോളയ്ക്ക് വേണ്ടി പണം മുടക്കാന് അര്ജന്റീന ഫുട്ബോള് അസോസിയേഷന് തയ്യാറായതായി സ്പാനിഷ് മാധ്യങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
റഷ്യന് ലോകകപ്പില് പ്രീ ക്വാര്ട്ടറില് പരാജയപ്പെട്ടതോടെ ഇപ്പോഴത്തെ അര്ജന്റൈന് കോച്ച് യോര്ഗെ സാംപൗളിയെ പുറത്താക്കാനാണ് എഎഫ്എയുടെ തീരുമാനം. ഈ സ്ഥാനത്തേക്കാണ് അര്ജന്റീന പുതിയ കോച്ചിനെ തേടുന്നത്.
റിപ്പോര്ട്ടുകള് പ്രകാരം വര്ഷത്തില് 12 മില്യണ് ഡോളര് എഎഫ്എ ഗാര്ഡിയോളയ്ക്ക് നല്കും. 2022 വരെയാണ് കരാര്. നേരത്തെ, ഗാര്ഡിയോള അര്ജന്റൈന് ടീമിനെ പരിശീലിപ്പിക്കാന് ഇഷ്ടപ്പെടുന്നതായി മാഞ്ചസ്റ്റര് സിറ്റി സ്ട്രൈക്കര് സെര്ജിയോ അഗ്യൂറോ പറഞ്ഞിരുന്നു. മുന് ബാഴ്സലോണ പരിശീലകന് കൂടിയാണ് ഗാര്ഡിയോള.
ലിയോണല് മെസിയുമായുള്ള ബന്ധവും ഗാര്ഡിയോളയുടെ അര്ജന്റീനയിലേക്കുള്ള വരവിന് ശക്തി കൂട്ടി. ഇപ്പോഴും നല്ല സൗഹൃദത്തിലാണ് ഗാര്ഡിയോളയും മെസിയും. താരത്തിന്റെ ഇടപെടലും ഗാര്ഡിയോള വരാന് കാരണമായേക്കുമെന്ന് റിപ്പോര്ട്ടുകളുണ്ട്.
