കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ച ശേഷം വൈത്തിരി ഇന്‍ഫന്റ് മേരി കോണ്‍വെന്റും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന് തോമസ് തേരകവും അംഗം സി ബെറ്റിയും നടത്തിയ നീക്കങ്ങളെകുറിച്ചാണ് പേരാവൂര്‍ സിഐ അന്വേഷിക്കുന്നത്. കണിയാമ്പറ്റയിലെ cwcആസ്ഥാനം വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ സിഐ എത്തി തെളിവെടുപ്പു നടത്തി.
അര്‍ദ്ധരാത്രി രാത്രി നവജാതശിശുവിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. പുരോഹിതന്‍ പ്രതിയും സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ ശിശുവുമുള്ളതിനാല്‍ ശിശുവിന്റെ ജിവന് ഭീണിയാണെന്ന സംശയത്തെ തുടര്‍ന്ന് അങ്ങനെ ചെയ്യേണ്ടിവന്നുവെന്നാണ് വിശദീകരണം. ദത്തെടുക്കല്‍ ഏജന്‍സിയെ ഏല്‍പ്പിച്ചതും തുടര്‍ന്നു നടത്തിയ നടപടികളും നിയമപരമാണോ എന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും അന്വേഷണം തുടങ്ങി.
ഇതിനിടെ സംഭവം മൂടിവെക്കാന്‍ രൂപത ആസൂത്രിത ശ്രമം നടത്തിയെന്നും തേരകം ചെയര്‍മാനായതിനുശേഷം നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് വയനാട് എസ്പിക്ക് മാനന്തവാടി സ്വദേശിയായ തോമസ് പരാതി നല്‍കി
പരാതിയെകുറിച്ച് മാനന്തവാടി എ സിപി ജയദേവ് അന്വേഷിക്കുമെന്നാണ് വയനാട് എസ്പി രാജ്പാല്‍ മീണ നല്‍കുന്ന വിവരം
