മാധ്യമ വാർത്തകളെ തുടർന്ന് കൂട്ടപരോൾ വിവാദമായതോടെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പരോൾ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ മാത്രമേ ഈ നാല് പേർക്ക് പുറത്തിറങ്ങാൻ ഇനി അനുമതി നൽകൂ എന്നാണ് അറിയുന്നത്. 

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ടപരോൾ ലഭിച്ച നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇവരെ ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. പത്ത് പ്രതികളിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾ മെയ്‌ 18 നും ഒരു പ്രതി മെയ്‌ 20 നും ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകിയെന്നായിരുന്നു പരാതി. മാധ്യമ വാർത്തകളെ തുടർന്ന് കൂട്ടപരോൾ വിവാദമായതോടെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പരോൾ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ മാത്രമേ ഈ നാല് പേർക്ക് പുറത്തിറങ്ങാൻ ഇനി അനുമതി നൽകൂ എന്നാണ് അറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെരിയ ഇരട്ടക്കൊല കേസ്; പ്രതികളുടെ പരോൾ താത്കാലികമായി തടഞ്ഞു