തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലെയ്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിന് ദീപ അശോകനാണ് മരിച്ചത്. മകനെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകമെന്നാണ് പൊലീസ് സംശയം. സംഭവത്തില്‍ ദുരൂഹത തടുരുകയാണ്. 

വീടിന് പുറത്ത് ചവറ് കൂട്ടിയിട്ട് കത്തിക്കുന്ന ഇടത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. മകന്‍ കൂടെയുണ്ടെങ്കിലും സംഭവസമയത്ത് ജിമ്മില്‍ പോയിരിക്കുകയായിരുന്നുവെന്നും തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടതെന്നുമാണ് പൊലീസില്‍ മൊഴി നല്‍കിയത്.