പെരുമ്പാവൂർ പാണിയേലി കുത്തുങ്കൽ സെന്റ് ജോർജ് പള്ളിയിലെ വൈദികനെ നാട്ടുകാർ തടഞ്ഞുവെച്ചു. 

കൊച്ചി: പെരുമ്പാവൂർ പാണിയേലി കുത്തുങ്കൽ സെന്റ് ജോർജ് പള്ളിയിലെ വൈദികനെ നാട്ടുകാർ തടഞ്ഞുവെച്ചു. പള്ളിയുടെ പാരീഷ് ഹാൾ ദുരിതാശ്വാസ ക്യംപ് ആയി തുറന്നു കൊടുത്തില്ലെന്നാണ് ആക്ഷപം.

വെളളമെടുക്കാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ പള്ളി പാരീഷ് ഹാൾ തുറന്നുകൊടുക്കാന്‍ ഔദ്യോഗികമായി ആരും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു വൈദികന്‍റെ വിശദീകരണം.