ഇക്കഴിഞ്ഞ നാലാം തീയതിയാണ് പെരുമ്പാവൂർ വെങ്ങോല സ്വദേശി ഉണ്ണിക്കുട്ടനെ മംഗലാപുരം ഉപ്പിലങ്ങാടിയിലെ കനാലിൽ കഴുത്തറത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാലക്കാട് ആലുത്തൂർ സ്വദേശി മുഹമദ് ഷംനാസ്, ആലുവ സ്വദേശി ഔറംഗസേബ് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്
കൊച്ചി: ഗുണ്ടാകേസുകളിലെ പ്രതി പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലക്കേസിൽ രണ്ട് പേർ മംഗലാപുരത്ത് അറസ്റ്റിലായി. പാലക്കാട് സ്വദേശി ഷംനാസ്, ആലുവ സ്വദേശി ഔറംഗസേബ് എന്നിവരാണ് പിടിയിലായത്.കൊലപാതകം നടത്തിയത് നാലംഗ സംഘമാണെന്നും അവിഹിത ബന്ധത്തെ തുടർന്നുള്ള പകവീട്ടലാണ് കൊലപാതകത്തിന് പിറകിലെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് പെരുമ്പാവൂർ വെങ്ങോല സ്വദേശി ഉണ്ണിക്കുട്ടനെ മംഗലാപുരം ഉപ്പിലങ്ങാടിയിലെ കനാലിൽ കഴുത്തറത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാലക്കാട് ആലുത്തൂർ സ്വദേശി മുഹമദ് ഷംനാസ്, ആലുവ സ്വദേശി ഔറംഗസേബ് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്.
ഉണ്ണിക്കുട്ടനെ കേരളത്തിൽവെച്ച് കൊലപ്പെടുത്താനായിരുന്നുൂ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് മംഗലാപുരത്തേക്ക് എത്തിക്കുകയായിരുന്നു. ഇതിനായി പ്രതികൾ കുഴൽപ്പണം തട്ടിയെടുക്കാനുള്ള യാത്രയെന്ന് പറഞ്ഞ് ഉണ്ണിക്കുട്ടനെ ആലുവ സ്വദേശിയുടെ കാറിൽ മംഗലാപുരത്തേക്ക് എത്തിക്കുകയായിരുന്നു.
കൊലപാതകത്തിന് കാരണം പ്രതികളിൽ ഒരാളുടെ ഭാര്യയുമായി ഉണ്ണിക്കുട്ടിനുള്ള അവിഹിതബന്ധമായിരുന്നു. ഇത് തിരിച്ചറിഞ്ഞ പ്രതി കൂട്ടുകാരുമൊത്ത് കൊലപാതകം ആസൂത്രണം ചെയ്തു. കൊലപാതകത്തിന് ശേഷം പൊലീസിന്‍റെ ശ്രദ്ധ തിരിക്കാനും പ്രതികൾ ശ്രമിച്ചു. കാസർകോടെ ഗുണ്ടാ സംഘം ഉണ്ണിക്കുട്ടിനെയും കൂട്ടുകാരെയും തട്ടിക്കൊണ്ടുപോയെന്ന് വരുത്താനുള്ള വ്യാജ ഫോൺ സംഭാഷണം ഇതിനായി ഉണ്ടാക്കി.
പെരുമ്പാവൂരിലെ ഗുണ്ടാനേതാവാണ് ഇതിന് പിറകിലെന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്. ഇയാൾ അടക്കം ഗൂഢാലോചനയിൽ പങ്കാളികളായവർ ഒഴിവിലാണ്. സുഹൈൽ, അപ്പു എന്നീ രണ്ട് പേർകൂടി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് ഇവരെ ഉടൻ പിടികൂടാനാണ് പോലീസിന്‍റെ ശ്രമം. കേരള പോലീസിന്‍റെ സഹായവും ഇതിനായി മംഗലാപുരം പൊലീസ് തേടിയിട്ടുണ്ട്.
