നായയെ പീഡിപ്പിച്ച യുവാവിനെ തെരുവിലൂടെ നഗ്നനാക്കി വലിച്ചിഴച്ചു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നായകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇയാള്‍ ആളുകളില്‍ നിന്ന് അഞ്ച് ഡോളര്‍ വാങ്ങിയിരുന്നു. മൂന്നാഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇക്കാര്യങ്ങള്‍ വെളിച്ചത്ത് വന്നത്. നായസംരക്ഷകരാണ് ഇക്കാര്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
പെണ്‍നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് നായസംരക്ഷര്‍ ഇയാള്‍ക്ക് സന്ദേശം അയച്ചു. ഇതില്‍ ഇയാള്‍ വീണു. തമ്മില്‍ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് നായസംരക്ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സമ്മതിച്ചു.
തുടര്‍ന്ന് നായസംരക്ഷകരെല്ലാം ചേര്‍ന്ന് ഇയാള്‍ കാണാനെത്തുകയും, ഇയാളെ വലിച്ചിറക്കി ആക്രമിക്കുകയുമായിരുന്നു. കോപാകുലരായ ആളുകള്‍ ഇയാളെ നഗ്നനാക്കി തെരുവിലൂടെ വലിച്ചിഴച്ചു. ഇയാളെ തെരുവിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
തെരുവിലൂടെ വലിച്ചിഴച്ച യുവാവിനെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കീഴിലുണ്ടായിരുന്ന നായകളെ മൃഗസംരക്ഷണകേന്ദ്രത്തിലാക്കി.
