'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിലാണ് പരിശോധന നടന്നത്. കീടനാശിനി പരിശോധനക്കുള്ള അത്യാധുനിക സൗകര്യങ്ങളും, 100 കോടിയില്‍ ഒരു അംശം വരെ കീടനാശിനി അംശം അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്സ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബാണ് വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ്. 

തിരുവന ന്തപുരം ജില്ലയിലെ സൂപ്പര്‍/ഹൈപ്പര്‍/ജൈവ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച 21 ഇനങ്ങളില്‍പ്പെട്ട 67 സുഗന്ധവ്യഞ്ജന, മസാലപ്പൊടി സാമ്പിളുകളാണ് പരിശോധിച്ചത്. ഏലയ്ക്ക, വറ്റല്‍മുളക്, മുളക്‌പൊടി, ചതച്ചമുളക്, ജീരകപൊടി, ജീരകം, ഗരംമസാല, ചുക്ക്‌പൊടി, കാശ്മീരി മുളകുപൊടി, ഉലുവ, പെരുംജീരകം എന്നിവയിലാണ് വിഷാംശം കണ്ടെത്തിയത്. ക്യുനാല്‍ഫോസ്, ക്ലോര്‍പെറി ഫോസ്, ബെഫെന്‍ത്രിന്‍, ലാംബ്ഡാ സെഹാലോത്രിന്‍, സൈപര്‍മെത്രിന്‍,ഫെന്‍വാലറേറ്റ്, എത്തയോണ്‍,ഫൊസലോണ്‍, പ്രൊഫെനോഫോസ്,മീത്തൈല്‍ പാരത്തിയോണ്‍ എന്നീ കീടനാശിനികളുടെ അംശമാണ് കണ്ടെത്തിയത്. 2011ല്‍ കേരളത്തില്‍ നിരോധിച്ചതാണ് പ്രൊഫെനോഫോസ് എന്ന കീടനാശിനി. 

പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് ഡയരക്ടര്‍ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയുടെ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. 

ഇവയിലാണ് കീടനാശിനികളുടെ അംശം കണ്ടെത്തിയത്. 

ഇവയില്‍ വിഷാംശം കണ്ടെത്തിയില്ല.