ശബരിമലയിൽ വാഹനങ്ങൾക്ക് പാസ് വേണമെന്ന പൊലീസ് നടപടി സ്വാഭാവിക നിയന്ത്രണം മാത്രമെന്ന് ഹൈക്കോടതി. ഇതേത്തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.
കൊച്ചി: ശബരിമലയിൽ വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി പിൻവലിച്ചു. ശബരിമലയിൽ വാഹനങ്ങൾക്ക് പാസ് വേണമെന്ന പൊലീസ് നടപടി സ്വാഭാവിക നിയന്ത്രണം മാത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പാസ് നിർബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തിന്‍റെ നിഷേധമാകും. അക്രമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ആയി കണ്ടാൽ മതിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
