ശബരിമലയിലും നിലയ്ക്കലും നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാരൻ കോടതിയില്‍. 

കൊച്ചി: ശബരിമലയിലും നിലയ്ക്കലും നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാരൻ കോടതിയില്‍ അറിയിച്ചു. എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.

നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക. നേരത്തേ ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.