ശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ സമര്‍പ്പിച്ചു. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.
ദില്ലി: ശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ശ്രീധരന്‍ പിളള, കൊല്ലം തുളസി, കണ്ഠര് രാജീവര്, രാമവര്‍മ്മ രാജ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
ഹർജികൾ ഫയൽ ചെയ്യുന്നതിനായി സ്ത്രീകൾ അറ്റോർണി ജനറലിന്‍റെ അനുമതി തേടി. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, കൊല്ലം തുളസി, മുരളീധരൻ ഉണ്ണിത്താൻ, എന്നിവർ സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഒരു വനിതാ അഭിഭാഷക നൽകിയ ഹർജിയിൽ പറയുന്നു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പി രാമവർമ രാജ എന്നിവർക്ക് എതിരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചിട്ടുണ്ട്.
