ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 83 പൈസയും ഡീസൽ വില ലിറ്ററിന് 1 രൂപ 26 പൈസയുമാണ് വർധിപ്പിച്ചത്. എണ്ണക്കമ്പനികളുടെ അർദ്ധമാസ അവലോകന യോഗത്തിലാണ് തീരുമാനം.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധനയുടെ ചുവട് പിടിച്ചാണ് രാജ്യത്ത് വീണ്ടും ഇന്ധന കൂട്ടിയതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. പുതുക്കിയ വില അർദ്ധരാത്രി മുതൽ നിലവിൽ വന്നു.
