തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെ ബോംബേറ്. ടൂട്ടേഴ്‌സ് ലൈനിലുള്ള ജില്ലാ കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred