ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഹൈദരാബദ് മെഡിപ്പള്ളി വില്ലേജില്‍ ഉണ്ടായ ടാങ്കര്‍ അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 12000 ലിറ്റര്‍ പെട്രോളുമായി പോവുകയായിരുന്ന വണ്ടിയില്‍ നിന്ന് അനധികൃതമായി പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തീ പടര്‍ന്നതെന്നാണ് സംശയം. അപകടത്തിന് ശേഷം ഡ്രൈവറെയും സഹായിയേയും കാണാതായിട്ടുണ്ട്.

എന്നാല്‍ പതിനെട്ടോളം പേര്‍ക്ക് കാര്യമായി പൊള്ളലേല്‍ക്കാന്‍ കാരണമായത് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെയാണെന്നാണ് റിപ്പോര്‍ട്ട്. പതുക്കെ കത്തിയ തീ പെട്ടെന്ന് പൊട്ടിത്തെറിയോടെ ഉഗ്രരൂപം പ്രാപിക്കുകയായിരുന്നു. ഈ സമയത്താണ് അതുവഴി സഞ്ചരിച്ച ബൈക്ക് യാത്രികര്‍ക്കടക്കം പരിക്കേറ്റത്.

അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പെട്ടെന്നുള്ള് പൊട്ടിത്തെറിയില്‍ തീ ദൃശ്യം പകര്‍ത്തുന്ന ആളിലേക്കും പടരുന്നത് ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്‍റെ ഭീകരത ദൃശ്യമാകുന്ന ഒരു ദീര്‍ഘദൂര ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.