വില കുറയുന്നത് തുടർച്ചയായ ഏഴാം ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒമ്പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 97 പൈസയും ഡീസലിന് 73 രൂപ 72 പൈസയുമാണ് വില. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില കുറയുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് എണ്ണക്കമ്പനികൾ ഇന്ത്യയിലും നേരിയ തോതിൽ ഇന്ധന വില കുറയ്ക്കുന്നത്. ഒരാഴ്ചക്കുള്ളിൽ പെട്രോളിന് 65 പൈസയും ഡീസലിന് 48 പൈസയും കുറഞ്ഞിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന സർക്കാർ പെട്രോൾ- ഡീസൽ വിൽപ്പന നികുതിയിൽ ഒരു രൂപ ഇളവും നൽകിയിട്ടുണ്ട്.
