Asianet News MalayalamAsianet News Malayalam

തീ വില : പെട്രോളിന് ഇന്ന് 14 പൈസ കൂടി

കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. രാജസ്ഥാന്‍ ഞായറാഴ്ച 4 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചപ്പോള്‍ ആന്ധ്രാപ്രദേശ്  സംസ്ഥാന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചനയിലാണെന്ന് പ്രഖ്യാപിച്ചു.     
 
petrol in high price
Author
Thiruvananthapuram, First Published Sep 11, 2018, 8:45 AM IST

കോഴിക്കോട്: രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില കുതിക്കുകയാണ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

മുംബൈ പെട്രോള്‍ ലിറ്റര്‍ :  88.12 രൂപ, ഡീസല്‍ 77.32
ദില്ലി: പെട്രോള്‍ : 80.77 ഡീസല്‍ 72.89

കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. രാജസ്ഥാന്‍ ഞായറാഴ്ച 4 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചപ്പോള്‍ ആന്ധ്രാപ്രദേശ്  സംസ്ഥാന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചനയിലാണെന്ന് പ്രഖ്യാപിച്ചു.     

Follow Us:
Download App:
  • android
  • ios