ദില്ലി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 74 പൈസയും ഡീസലിന് ഒന്നര രൂപയുമാണ് കുറച്ചത്. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടായ കുറവാണ് വില കുറയ്‌ക്കാന്‍ കാരണം. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

കഴിഞ്ഞമാസം വില പുനഃര്‍നിര്‍ണയിച്ചപ്പോള്‍ പെട്രോള്‍ ലീറ്ററിനു 3.07 രൂപയും ഡീസലിനു 1.90 രൂപയും കൂട്ടിയിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവും ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്കുമാണ് ഇന്ധന വില കുറയാന്‍ കാരണം.