ചരിത്രത്തില്‍ ആദ്യമായി 81 കടന്നു

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. പെട്രോളിന് 81 രൂപ കടന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 73.88 രൂപയും. ചരിത്രത്തില്‍ ആദ്യമായാണ് പെട്രോളിന് 81 രൂപ കടക്കുന്നത്.