സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നത്

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 76 പൈസയും ഡീസലിന് 73 രൂപ 56 പൈസയുമാണ് വില. തുടർച്ചയായ ഒൻപതാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധനവില കുറയാൻ കാരണം. 9 ദിവസത്തിനുള്ളിൽ പെട്രോളിന് 86 പൈസയും ഡീസലിന് 64 പൈസയുമാണ് കുറഞ്ഞത്. സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതിയിൽ നൽകിയ ഒരു രൂപയുടെ ഇളവും വിലയിൽ പ്രതിഫലിക്കുന്നുണ്ട്.