യുഎഇയിൽ അടുത്ത മാസത്തെ ഇന്ധന വിലയിൽ വർധന
ദുബായ്: യുഎഇയിൽ അടുത്ത മാസത്തെ ഇന്ധന വിലയിൽ വർധന. പെട്രോൾ ലീറ്ററിന് 14 ഫിൽസും ഡീസലിന് 15 ഫിൽസുമാണ് വർധിച്ചത്. അഞ്ച് ശതമാനം മൂല്യവർധിത നികുതി ഉൾപ്പെടെയാണിത്.കഴിഞ്ഞ മാസം ലീറ്ററിന് 2.49 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോളിന് ജൂൺ ഒന്നു മുതൽ 2.63 ദിർഹം നൽകണം. സ്പെഷൽ95 പെട്രോളിന് 2.51 ദിർഹമാണ് പുതുക്കിയ വില. 2.37 ആയിരുന്നു കഴിഞ്ഞമാസത്തെ വില. 2.56 ദിർഹത്തിൽ നിന്നാണ് ഡിസൽ വില 2.71 ദിർഹത്തിലേക്ക് എത്തിയത്.
