പെട്രോൾ അടിച്ച് മടങ്ങിയ സംഘം പിന്നീടെത്തി മർദിക്കുകയായിരുന്നുവെന്ന് വിഷ്ണു പോലീസിൽ മൊഴി നൽകി.

ചെങ്ങന്നൂർ: പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ച് വിദ്യാർത്ഥിയായ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്‍റെ ക്രൂര മർദനം. കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയവർ ആക്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ചെങ്ങന്നൂർ കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍റിന് എതിർവശമുളള പെട്രോൾ പമ്പിലാണ് സംഭവം. മർദനത്തിൽ തലക്കും ശരിരത്തിനും സാരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു.

പെട്രോൾ അടിച്ച് മടങ്ങിയ സംഘം പിന്നീടെത്തി മർദിക്കുകയായിരുന്നുവെന്ന് വിഷ്ണു പോലീസിൽ മൊഴി നൽകി. ഓട്ടോമൊബൈൽ എഞ്ചിനിയറിംഗിന് വിദ്യാർത്ഥിയായ വിഷ്ണു പമ്പിൽ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.