കുവൈത്ത്: പെട്രോളിയം ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച 2018ല്‍ മറികടക്കാനാകുമെന്ന് കുവൈത്ത്. നവംബറില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം 122 ശതമാനം കുറച്ചെന്നും കുവൈത്ത് അവകാശപ്പെട്ടു. 2017 ജനുവരിക്കുശേഷം എണ്ണ ഉത്പാദനം ഇത്രയും കുറയുന്നത് ഇതാദ്യമായാണെന്ന് കുവൈത്ത് പെട്രോളീയം വകുപ്പ് മന്ത്രി ബഖീത് അല്‍ റഷീദി പറഞ്ഞു. 

എണ്ണ വ്യവസായത്തിന് ഇപ്പോഴത്തെ നീക്കങ്ങള്‍ അനുകൂലമാകും. വിപണിയിലെ അസന്തുലിതാവസ്ഥ പിടിച്ചുനിറുത്താന്‍ ഉത്പാദനം കുറച്ചത് സഹായിക്കുമെന്ന് കുവൈറ്റ് പ്രതീക്ഷിക്കുന്നു. ഉല്‍പാദനം വെട്ടിക്കുറയ്ക്കല്‍ പദ്ധതിയില്‍ 24 രാജ്യങ്ങളാണ് സഹകരിക്കുന്നത്. പെട്രോളിയത്തിനുള്ള ആവശ്യകത 2018ല്‍ കൂടുന്നതോടെ മികച്ച വില ലഭിക്കുമെന്നാണ് പ്രതീക്ഷ. പെട്രോളിയത്തെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുമെന്നും കുവൈറ്റ് വിലയിരുത്തുന്നു.