ഹാദിയ കേസ്: ചിലവായ പണത്തിന്‍റെ കണക്കുകള്‍ പരസ്യമായി പോപ്പുലര്‍ ഫ്രണ്ട്

First Published 24, Mar 2018, 9:36 PM IST
PFI Disclose money spend on hadiya case
Highlights
  • ഹാദിയ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പരസ്യമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

കോഴിക്കോട്: ഹാദിയ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പരസ്യമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ചിലവ് കണക്കുകള്‍ പരസ്യമായിക്കിയിരിക്കുന്നത്. കേസ് നടത്തിപ്പിന് വേണ്ടി ആകെ  99,52,324 രൂപയാണ് ചിലവായത് എന്നാണ് പിഎഫ്ഐ പറയുന്നത്. ഇതില്‍ അഭിഭാഷകരുടെ പ്രതിഫലത്തിന് തന്നെ  99,52,324 രൂപയാണ്. യാത്ര ചിലവ് 5,17,324 രൂപയാണെന്നും.  കോടതി സംബന്ധമായ കടലാസ് ജോലികള്‍ക്ക് 50,000 രൂപ നല്‍കിയതായും പറയുന്നു.

സീനിയര്‍ അഭിഭാഷകരായ കബില്‍ സിബല്‍ ഏഴു തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായി. നൂര്‍ മുഹമ്മദ്, പല്ലവി പ്രതാപ് എന്നിവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇവര്‍ക്ക് പുറമേ അഭിഭാഷകരായ ഹാരിസ് ബീരാന്‍, കെപി മുഹമ്മദ് ഷരീഫ്, കെസി നസീര്‍ എന്നിവരുടെ സൗജന്യസേവനവും കേസില്‍ പൂര്‍ണമായി ലഭിച്ചു. 

2017 ഒക്ടോബറില്‍ സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നേരിട്ട് നടത്തിയ ധനസമാഹരണത്തിലൂടെ 80,40,405 രൂപ ലഭിച്ചിരുന്നു. ഇതിനു പുറമേ, ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയടക്കം, ആകെ 81,61,245 രൂപയുടെ ഫണ്ടാണ് സമാഹരിച്ചത്. അധികച്ചെലവ് ഇനത്തിലുള്ള 17,91,079 രൂപ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത് എന്നും പത്ര കുറിപ്പില്‍ പറയുന്നു


 

loader