Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തില്‍

PG medical students go on strike today
Author
First Published Mar 7, 2017, 1:06 AM IST

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടങ്ങി . പിജി പഠനശേഷം മൂന്നുവര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം . അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . എന്നാല്‍ പിജി ഡോക്ടര്‍മാരെ കൂടി വിന്യസിച്ചാണ് ഓപി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതിനാല്‍ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും . 

അതേസമയം സര്‍ക്കാര്‍ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് മൂന്ന് വര്‍ഷത്തെ ബോണ്ട് നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം . സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നില്ലെങ്കില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഒന്നടങ്കം ഉള്‍പ്പെടുത്തി അടുത്ത തിങ്കളാ‍ഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് പിജി അസോസിയേഷന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios