ദില്ലി: ദില്ലി ഐഐടി ക്യാമ്പസില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. മഞ്ജുള ദേവക്ക്(27) എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ ഏഴരയോടെ മറ്റു വിദ്യാര്‍ത്ഥികളാണ് മഞ്ജുളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭോപ്പാല്‍ സ്വദേശിനിയായ മഞ്ജുള വിവാഹിതയാണ്. ജലവിഭവം എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.