കൊച്ചി: വിവാദ ഫോൺവിളി കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്നാണ് ഹർജിയിൽ യുവതി ആവശ്യപ്പെടുന്നത്.
പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസ് റദ്ദാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
