വൈകുന്നേരം കൃഷിയിടത്തിലേക്ക് പോയ യുവതി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചത്
ഇന്തോനേഷ്യ: ഇന്തോനേഷ്യയില് നിന്ന് കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി. 54 വയസുള്ള വാടിബാ എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വൈകുന്നേരം കൃഷിയിടത്തിലേക്ക് പോയ യുവതി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാര് തിരച്ചില് ആരംഭിച്ചത്.
കാടിനോട് അടുത്ത പ്രദേശമായതിനാല് വന്യമൃഗങ്ങള് ഉപദ്രവിച്ചിരിക്കുമോയെന്ന് സംശയമുണ്ടായിരുന്നത് കൊണ്ട് സമീപത്തെ വനഭാഗങ്ങളിലും തിരച്ചില് തുടങ്ങുന്നതിനിടെയാണ് കൃഷിയിടത്തിനടുത്തുള്ള കാട്ടില് കിടന്ന പെരുമ്പാമ്പിനെ ആളുകള് ശ്രദ്ധിക്കുന്നത്.
പാമ്പ് കിടന്നിരുന്നതിന് സമീപം വാടിബയുടെ ചെരുപ്പുകള് കിടന്നിരുന്നു. 23 അടിയോളം നീളമുള്ള പാമ്പിന്റെ വയര് വല്ലാതെ വീര്ത്തിരുന്നു. ഇതോടെ യുവതിയെ പാമ്പ് വിഴുങ്ങിയതാണെന്ന് കരുതി നാട്ടുകാര് പാമ്പിനെ കൊന്ന് വയര് കീറി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്.
ചെറിയ ജീവികളെ തിന്ന് ജീവിക്കുന്ന പെരുമ്പാമ്പ് മനുഷ്യനെ ഇരയാക്കുന്ന സംഭവം വിരളമാണ്. കഴിഞ്ഞ വര്ഷം മാര്ച്ചില് പെരുമ്പാമ്പിന്റെ ആക്രമണത്തില് ഒരു കര്ൽകന് ഇവിടെ കൊല്ലപ്പെട്ടിരുന്നു.
