തിരുവനന്തപുരം: പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. വേലി തന്നെ വിളവ് തിന്നരുത്. കേരളാപൊലീസിലും ചിലര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. പൊലീസിന്‍റെ മനസ്സ് ജനങ്ങള്‍ക്കൊപ്പമാകണമെന്നും പിണറായി പറഞ്ഞു. പൊലീസ് സേനയില്‍ വനിതാപ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് പൊലീസ് കൊണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.