തിരുവനന്തപുരം: സോളര്‍ കമ്മിഷൻ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനുപിന്നാലെ ക്രമപ്രശ്നം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചെറുതായി കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചപ്പോഴായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ച് പിണറായി തുടര്‍ നടപടികള്‍ വിശദീകരിച്ച ശേഷമായിരുന്നു സംഭവം. 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ സഭയില്‍ പ്രസ്താവന നടത്തുമ്പോള്‍ താന്‍ ആ പേര് പരാമര്‍ശിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരുടെയും പേര് പറയാതിരിക്കാനുള്ള മാന്യത താന്‍ കാണിച്ചെന്നും പ്രതിപക്ഷമാണ് മര്യാദ ലംഘിച്ചതെന്നും പിണറായി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആ പേരുകള്‍ പരാമര്‍ശിച്ചിരുന്നെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.