തിരുവനന്തപുരം: കുളച്ചല്‍ തുറമുഖ പദ്ധതി യുക്തിരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 30 കിലോമീറ്ററിനുള്ളില്‍ രണ്ടു തുറമുഖങ്ങള്‍ക്ക് അനുമതി നല്‍കിയത് അശാസ്ത്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കുളച്ചല്‍ തുറമുഖ പദ്ധതിയുടെ അശാസ്ത്രീയത സംബന്ധിച്ചു പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചിരുന്നെന്നു പിണറായി പറഞ്ഞു. ഇക്കാര്യത്തില്‍ ഈ മാസംതന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം പദ്ധതി പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പിണറായി പറഞ്ഞു.
