.അല്‍ഭുതകരമായ കഴിവ് നേടിയവരാരും സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ആഗ്രഹിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഇടപ്പളളി അമൃത ആശുപത്രിയില്‍ അതിസൂക്ഷ്മ റേഡിയേഷന്‍ തെറാപ്പി സെന്റര്‍ ഉദ്ഘാടനമായിരുന്നു ചടങ്ങ്. അനുഗ്രഹ പ്രഭാഷണത്തിനിടെ മഠം ജനറല്‍ സെക്രട്ടറിയായ സ്വാമി പൂര്‍ണാമൃതാനന്ദ പുരി മാധ്യമ റിപ്പോര്‍ട്ടുകളിലെ ആള്‍ദൈവങ്ങള്‍ എന്ന പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായെത്തി.
സ്വാമി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ ഉളളയാളെന്ന് താനെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗംതുടങ്ങി.ആള്‍ ദൈവങ്ങളെക്കുറിച്ചുളള തന്റെ വിമര്‍ശനവും പിണറായി സദസ്സിനോട് പങ്കുവെച്ചു. നാടിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അത് സ്വീകരിക്കപ്പെടുന്നതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
