തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാര്‍ വന്‍കിടക്കാരായാലും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയ്യേറം ഒഴിപ്പിക്കുന്നതു സംബന്ധിച്ച് നടന്ന സര്‍വ്വകക്ഷിയോഗം അവസാനിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തോട്ടമുടമകൾ വ്യവസ്ഥകൾ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കയ്യേറ്റമൊഴിപ്പിക്കലിന് പൂർണ പിന്തുണ കിട്ടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . 1977 മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയംനല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സമയബന്ധിതമായ നടപടിയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടയവിതരണം പൂർണമായി പൂർത്തിയാക്കാൻ രണ്ട് വർഷമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കയ്യേറ്റക്കാരോട് കരുണയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി യോഗത്തിനു തൊട്ടുമുമ്പ് പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.