കൊല്ലം: ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് മനസ്സിലാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 84 -ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാിരുന്നു മുഖ്യമന്ത്രി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുരു മതാചാര്യനാണ് എന്ന ഭാഷ്യവുമായി ആരും ഇറങ്ങേണ്ടതില്ല. ഒരു ജാതിയുടെയോ മതത്തിന്‍റെയോ ചട്ടക്കൂടിൽ ഗുരുവിനെ ഒതുക്കുന്നത് ഗുരുനിന്ദയാണെന്നും ഗുരുസന്ദേശം ഉൾക്കൊള്ളാതെയുള്ള തീർഥാടനം പൊള്ളയായ ആചാരം മാത്രമെന്നും പിണറായി പറഞ്ഞു .